Breaking...

9/recent/ticker-posts

Header Ads Widget

ഏത് സര്‍ക്കാരോ ബില്ല് കൊണ്ടുവന്നാലും സഭയ്ക്ക് യാതൊരു ഭയവുമില്ലെന്നും മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക ബാവ

 


രാജ്യത്തിന്റെ  നിയമം അനുസരിക്കാന്‍ തയ്യാറല്ലാത്തവരുമായി യാതൊരു തരത്തിലുള്ള സഖ്യവും ഉണ്ടാക്കുവാന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് താത്പര്യമില്ലെന്നും  സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ചര്‍ച്ച് ബില്‍, സഭയെ സംബന്ധിച്ച് കാര്യമുള്ളതല്ലെന്നും ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക ബാവ പറഞ്ഞു.   ഏതു മന്ത്രിസഭയോ, ഏത് സര്‍ക്കാരോ ബില്ല് കൊണ്ടുവന്നാലും സഭയ്ക്ക് യാതൊരു  ഭയവുമില്ലെന്നും എല്ലാത്തിനെയും നേരിടാനുള്ള കരുത്ത് സഭയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ ഭരണഘടനയും  സുപ്രീംകോടതി വിധിയും അംഗീകരിക്കാനും നടപ്പാക്കാനും തയ്യാറുള്ള ആരോടും സംസാരിക്കാന്‍ തയ്യാറാണ്. സുപ്രീംകോടതി വിധി അനുസരിക്കാന്‍ തയ്യാറില്ലാത്തവര്‍ എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും ബിജെപി ആയാലും യാക്കോബായക്കാര്‍ ആയാലും അവരോട് സംസാരിക്കാന്‍ തയ്യാറില്ല എന്നത് മുന്‍ സഭ അധ്യക്ഷന്‍ പൗലോസ് ദ്വിതീയന്‍ ബാവ നല്‍കിയ സന്ദേശമാണെന്നും അദ്ദേഹം വ്യക്തമാക്കി




Post a Comment

0 Comments