Breaking...

9/recent/ticker-posts

Header Ads Widget

ബാറ്ററികള്‍ മോഷ്ടിച്ച കേസില്‍ 2 പേരെ അറസ്റ്റു ചെയ്തു

 


കിടങ്ങൂരില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നും ബാറ്ററികള്‍ മോഷ്ടിച്ച കേസില്‍ 2 പേരെ കിടങ്ങൂര്‍ പോലീസ് അറസ്റ്റു ചെയ്തു.  BSNL ഓഫീസിനു സമീപമുള്ള  promt Automobile Work Shop എന്ന സ്ഥാപനത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ 27 ന് രാത്രിയാണ് മോഷണം നടന്നത്.  കിടങ്ങൂര്‍ മൂശാരത്ത് അനന്ദു മുരുകന്‍ , കിടങ്ങൂര്‍ കിഴക്കേടത്ത്, അര്‍ജുന്‍ മനോജ്   എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.   11000 രൂപ  വിലവരുന്ന ബാറ്ററികളാണ് ഇവര്‍ മോഷ്ടിച്ചത്. കിടങ്ങൂര്‍ പോലീസ് സ്റ്റേഷന്‍ SHO സതികുമാര്‍, എസ്‌ഐമാരായ കുര്യന്‍ മാത്യൂ , ജസ്റ്റിന്‍  മണ്ഡപം,  സുധീര്‍ കുമാര്‍, എസ്.സി.ിപിഒമാരായ  അരുണ്‍ , ജോസ്, സുധീഷ്, സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അനന്ദു മുരുകന്‍, കഞ്ചാവ് കേസ്സുകളില്‍ പ്രതിയാണ്. ലഹരി മരുന്നു വാങ്ങുന്നതിനു പണം കണ്ടെത്തുന്നതിനാണ് പ്രതികള്‍ മോഷണം നടത്തിയത്.




Post a Comment

0 Comments