ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ ലഹരിവിരുദ്ധ ദിനാചരണം നടന്നു. ലഹരിവിരുദ്ധ റാലിയോടെയാണ് ദിനാചരണ പാടികള്‍ ആരംഭിച്ചത്. പൊതുസമ്മേളനത്തില്‍ മൂന്നാനി പള്ളി വികാരി റവ. ഫാ. ടോം കെ പട്ടേരില്‍ മുഖ്യ പ്രഭാഷണം നടത്തി. ലഹരി വിരുദ്ധദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മാസ്റ്റര്‍ ജോജി എബ്രഹാം വിശദീകരിച്ചു. എബെല്‍ നോയല്‍ ലഹരി വിമുക്തിയെക്കുറിച്ച് പ്രഭാഷണം നടത്തി. ഹെലിക്‌സ് അനില്‍ കവിത അവതരിപ്പിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയ്ക്ക് ശേഷം കുട്ടികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. സിബി ജോസഫ്, ടെന്നിസണ്‍ പി ജോസ്, റെന്നി സെബാസ്റ്റ്യന്‍, മഞ്ജു ഡേവിസ്, ജിനി എബ്രഹാം, റീന ബിനോയ് എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments