Breaking...

9/recent/ticker-posts

Header Ads Widget

ജനവികാരവും അമിതമായ ന്യൂനപക്ഷ വര്‍ഗീയ പ്രീണനവുമാണ് തെരഞ്ഞുപ്പില്‍ CPM ന്റെ പരാജയ കാരണമെന്ന് BJP സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്‍.

 


LDF സര്‍ക്കാരിനെതിരെയുള്ള ജനവികാരവും അമിതമായ ന്യൂനപക്ഷ വര്‍ഗീയ പ്രീണനവുമാണ് തെരഞ്ഞുപ്പില്‍ CPM ന്റെ പരാജയ കാരണമെന്ന് BJP സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്‍. എന്നാല്‍ പരാജയ കാരണം SNDP അടക്കമുള്ള ഹിന്ദുസംഘടനകളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് CPMശ്രമിക്കുന്നത്. പൗരത്വ നിയമത്തെക്കുറിച്ചും, ഇസ്രായേല്‍ ഹമാസ് സംഘര്‍ഷത്തെക്കുറിച്ചും അമിതമായ പ്രചരണത്തിലൂടെ മുസ്ലിം വോട്ടുകള്‍ UDE ന് ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. ഇത് സമ്മതിക്കാന്‍ മുഖ്യമന്ത്രി തയാറല്ല. പാര്‍ട്ടി തിരുത്തുകയുമില്ലായെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ തിരുത്താന്‍ കേന്ദ്രകമ്മിറ്റിക്കും ധൈര്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിയെ പാര്‍ട്ടിയിലേക്ക്  സ്വീകരിച്ചത് മന്ത്രിയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയും ചേര്‍ന്നാണ്.  മുമ്പ് പാര്‍ട്ടി അച്ചടക്കം പാലിക്കാത്തതിനെ തുടര്‍ന്ന് BJP പുറത്താക്കിയ ആളെയാണ് CPM സ്വീകരിച്ചത്. SFI യുടെ ഗുണ്ടായിസവും തെരഞ്ഞെടുപ്പിലെ പരാജയ കാരണമായിട്ടുണ്ട്. ക്രിമിനല്‍ സംഘമായ SFI യെ മുഖ്യമന്ത്രി  ന്യായീകരിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കൊയിലാണ്ടി കോളേജിലെ പ്രിന്‍സിപ്പലിനെതിരെ കേസടുത്തു.SFI ആക്രമങ്ങളില്‍ SFI നേതാക്കളെ സംരക്ഷിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.ഇനിയും സിപിഎം തിരുത്താന്‍ തയ്യാറുണ്ടോയെന്നു സുരേന്ദ്രന്‍ ചോദിച്ചു. നടന്‍ എന്ന നിലയില്‍ സുരേഷ് ഗോപി ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത് പണം വാങ്ങുന്നതില്‍ തെറ്റില്ലയെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുകേഷും ഗണേഷ് കുമാറും പരിപാടിയില്‍ പങ്കെടുക്കുന്നതിന് പണം വാങ്ങാറില്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു.




Post a Comment

0 Comments