Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ഷക മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണ യൂണിറ്റില്‍ കൃഷിമന്ത്രി പ്രസാദ് സന്ദര്‍ശനം നടത്തി.

 


പാലാ സാന്തോം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ കാര്‍ഷക മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണ യൂണിറ്റില്‍ കൃഷിമന്ത്രി പ്രസാദ് സന്ദര്‍ശനം നടത്തി. കരൂര്‍ മുണ്ടുപാലം സ്റ്റീല്‍ ഇന്ത്യാ കാമ്പസില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് മൂല്യവര്‍ധിത ഉല്പന്ന നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. വിപണി മുന്നില്‍ കണ്ടുള്ളതാവണം മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണമെന്നും ശാസ്ത്രീയവും ഗുണമേന്മയുള്ളതുമായ പായ്ക്കിങ്ങ് ഉണ്ടാവണമെന്നും  കൃഷി വകുപ്പു മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു.. ഗുണമേന്മയുള്ള പായ്ക്കിങ്ങിന് ആവശ്യമായ സൗജന്യ പരിശീലനത്തിന് ഇന്‍ഡ്യന്‍  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പായ്ക്കിങ്ങുമായി ധാരണാപത്രം ഒപ്പുവെച്ചതായും സംരംഭകര്‍ക്ക് സൗജന്യമായി പരിശീലനം സര്‍ക്കാര്‍ സന്നദ്ധമാണന്നും മന്ത്രി പറഞ്ഞു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സൂസമ്മ ജോര്‍ജ് , ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഷേര്‍ളി സഖറിയ, കൃഷി വകുപ്പ് അസി.ഡയറക്ടര്‍ ട്രീസാ സെലിന്‍ ജോസഫ്  ബാബു കെ ജോര്‍ജ്, പി.കെ ഷാജകുമാര്‍ , സിബി കെ, പ്രമോദ് സി.എന്‍ തുടങ്ങിയര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പി.എസ്.ഡബ്ല്യൂ.എസ്. ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ , അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തുങ്കല്‍, എഫ്.പി.ഒ. ഡിവിഷന്‍ മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍ , പ്രോജക്ട് ഓഫീസര്‍ പി.വി.ജോര്‍ജ് പുരയിടം, എഫ്.പി.ഒ ഡയറക്ടര്‍മാരായ ജോയി മടിയ്ക്കാങ്കല്‍, മെര്‍ളി ജയിംസ്, ഷീബാ ബെന്നി, ക്ലാരീസ് ജോര്‍ജ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.




Post a Comment

0 Comments