Breaking...

9/recent/ticker-posts

Header Ads Widget

ബസിനുള്ളില്‍ കുഴഞ്ഞു വീണ യാത്രക്കാരനെ ജീവനക്കാര്‍ അതേ ബസില്‍ ആശുപത്രിയില്‍ എത്തിച്ച് രക്ഷപെടുത്തി.

 


ബസിനുള്ളില്‍ കുഴഞ്ഞു വീണ യാത്രക്കാരനെ ജീവനക്കാര്‍ അതേ ബസില്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് രക്ഷപെടുത്തി.  മുണ്ടക്കയം-പാലാ-കോട്ടയം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഷാജി മോട്ടോഴ്‌സ് ബസിലാണ് നീലൂര്‍ സ്വദേശിയായ 63 കാരന്‍ കുഴഞ്ഞു വീണത്. ബസ് ജീവനക്കാര്‍ അവസരോചിത ഇടപെടലിലൂടെ ഉടന്‍ തന്നെ അതേ ബസില്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി രക്ഷപെടുത്തുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോകുകയായിരുന്ന യാത്രക്കാരനാണ് ബസില്‍ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ  ബസ് ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയിലേക് തിരിച്ചുവിടുകയായിരുന്നു. രാവിലെ 8 മണിയോടെ ബസ് മുത്തോലിയില്‍ എത്തിയപ്പോള്‍ യാത്രക്കാരന്‍  സീറ്റില്‍ നിന്ന് കുഴഞ്ഞു വീഴുകയും  അപസ്മാര ലക്ഷണം കാണിക്കുകയും ചെയ്തു. ബസ് നിര്‍ത്തി കണ്ടക്ടര്‍ ഷൈജു ആര്‍, ഡ്രൈവര്‍ റിന്‍ഷാദ് എന്നിവര്‍ ചേര്‍ന്നു പ്രഥമശുശ്രൂഷ നല്‍കി. കുഴഞ്ഞു വീണ ആളുടെ ഭാര്യയും ബസില്‍ ഉണ്ടായിരുന്നു. ജീവനക്കാര്‍ ഉടന്‍ തന്നെ നിറയെ യാത്രക്കാരുമായി ബസ് മാര്‍ സ്ലീവാ മെഡിസിറ്റിയിലേക്ക് തിരിക്കുകയായിരുന്നു. ഇടയ്ക്ക് സ്റ്റോപ്പില്‍  ഇറങ്ങാനുണ്ടായിരുന്ന യാത്രക്കാരും  ബസ് നിര്‍ത്താന്‍ ആവശ്യപ്പെടാതെ ജീവനക്കാരുടെ സന്മനസ്സിനെ അഭിനന്ദിച്ച്  ബസില്‍ ഇരുന്നു. രോഗിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ശേഷം ബസ് തിരിച്ച്  പോയി യാത്രക്കാരെ സ്റ്റോപ്പുകളില്‍ ഇറക്കി യാത്ര തുടര്‍ന്നു. കണ്ടക്ടര്‍ ഷൈജുവും, ഡ്രൈവര്‍ റിന്‍ഷാദും മുണ്ടക്കയം -മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന എം.ആന്‍ഡ്.എം എന്ന ബസിലെ ജീവനക്കാരാണ്. ഈ റൂട്ടില്‍ പകരം ഓടാനെത്തിയതാണ് ഷാജി മോട്ടോഴ്‌സ് ബസ് ജീവനക്കാരുടെ അവസരോചിത ഇടപെടലില്‍ ആശുപത്രി അധികൃതരും അനുമോദനം അറിയിച്ചു.




Post a Comment

0 Comments