Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ടായി അഡ്വ.ജെയ്‌സണ്‍ ജോസഫ് ഒഴുകയില്‍ തിരഞ്ഞെടുക്കപ്പെട്ടു

 


കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ടായി അഡ്വ.ജെയ്‌സണ്‍ ജോസഫ് ഒഴുകയില്‍ തിരഞ്ഞെടുക്കപ്പെട്ടു.കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കോട്ടയത്ത് ചേര്‍ന്ന പുനസംഘടന സമ്മേളനത്തിലാണ് അഡ്വ.ജെയ്‌സണ്‍ ജോസഫിനെ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. ഏറ്റുമാനൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, കേരള യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട് , യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി,  കോട്ടയം ജില്ലാ പ്രസിഡണ്ട് ,കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ ജനറല്‍ സെക്രട്ടറി, അതിരമ്പുഴ റീജിയണല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, അതിരമ്പുഴ ഗ്രാമ പഞ്ചായത്തംഗം, കോട്ടയം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഉന്നതാധികാര സമിതി അംഗമാണ്.




Post a Comment

0 Comments