Breaking...

9/recent/ticker-posts

Header Ads Widget

യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

 


ഇരുമ്പ് കമ്പി കൊണ്ട്  യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം ബോട്ട്‌ജെട്ടി മാഞ്ചിറ ഭാഗത്ത് കളത്തിപ്പറമ്പില്‍ വീട്ടില്‍ ലിജേഷ് കുമാര്‍ (40), കിടങ്ങൂര്‍ വടുതലപ്പടി ഭാഗത്ത് പാറക്കാട്ട് വീട്ടില്‍ ഗിരീഷ് കുമാര്‍. ജി (53), പെരുമ്പായിക്കാട് നട്ടാശ്ശേരി ഭാഗത്ത് ഉദയംപുത്തൂര്‍ വീട്ടില്‍ സതീഷ് കുമാര്‍.ബി (51) എന്നിവരെയാണ്  കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്ന് കഴിഞ്ഞദിവസം രാത്രി 11.00 മണിയോടുകൂടി  ബൈക്കില്‍ വരികയായിരുന്ന കിടങ്ങൂര്‍ സ്വദേശിയായ യുവാവിനെ കോയിത്തറപടിക്ക് സമീപം വച്ച് ഓട്ടോയില്‍ പിന്തുടര്‍ന്നെത്തി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കുമരകം ബോട്ട് ജെട്ടിക്ക് സമീപം ലിജേഷ് കുമാര്‍ നടത്തിയിരുന്ന മീന്‍തട്ട് കിടങ്ങൂര്‍ സ്വദേശിയായ യുവാവ് നടത്തിവന്നിരുന്നത്  നിര്‍ത്തുകയാണെന്ന് ലിജേഷിനോട് പറഞ്ഞതിലുള്ള വിരോധം മൂലം, ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചീത്തവിളിക്കുകയും,മര്‍ദ്ദിക്കുകയും ,ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തില്‍ യുവാവിന് തലയോട്ടിക്ക് പൊട്ടല്‍ സംഭവിക്കുകയും, തലച്ചോറില്‍ ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് കിടങ്ങൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൂവരെയും പിടികൂടുകയുമായിരുന്നു. മരങ്ങാട്ടുപള്ളി   സ്റ്റേഷന്‍ എസ്.എച്ച്.ഓ അജേഷ് കുമാര്‍, കിടങ്ങൂര്‍ സ്റ്റേഷന്‍ എസ്‌ഐ കുര്യന്‍ മാത്യു, എ.എസ്.ഐ പ്രീത, സി.പി.ഓ മാരായ സുധീഷ്, അഷറഫ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാണ്ട്ചെയ്തു.




Post a Comment

0 Comments