Breaking...

9/recent/ticker-posts

Header Ads Widget

വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാമത് ചരമ വാര്‍ഷിക അനുസ്മരണം

 


വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാമത് ചരമ വാര്‍ഷിക അനുസ്മരണം തലയോലപറമ്പ് പാലാംകടവ് ബഷീര്‍ സ്മാരക മന്ദിരത്തില്‍ നടന്നു. ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ കലാസാഹിത്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരെ ആദരിച്ചു. സമ്മേളനം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് P.K ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. വിപ്ലവഗായിക PK മേദിനി, നോവലിസ്റ്റ് MD രത്‌നമ്മ, പ്രൊഫ. അമൃതകുമാരി തുടങ്ങിയവരെ ആദരിച്ചു.  മുഴുവന്‍ ജീവജാലങ്ങളെയും സ്നേഹിക്കണമെന്ന് തന്റെ കഥാപാത്രങ്ങളിലൂടെ ലോകത്തോടു പറഞ്ഞയാളാണ് ബഷീറെന്ന് Pk മേദിനി പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ആര്‍ പ്രസന്നന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ബഷീര്‍ കഥാപാത്രമായ പാത്തുമ്മയുടെ മകളായ ഖദീജയും ചടങ്ങില്‍ പങ്കെടുത്തു. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ സി.എം കുസുമന്‍, ട്രസ്റ്റ് ഭരണസമിതി അംഗം എന്‍.വി സ്വാമിനാഥന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments