കുവൈത്തില്‍ ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ മരണമടഞ്ഞ പാമ്പാടി സ്വദേശി സ്റ്റെഫിന്‍ ഏബ്രഹാമിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കി. 5 ലക്ഷം രൂപയാണ് സര്‍ക്കാര്‍ സഹായമായി അനുവദിച്ചത് മന്ത്രി വി.എന്‍. വാസവന്‍ പാമ്പാടിയിലെ വീട്ടിലെത്തി പിതാവ് സാബു എബ്രഹാമിനും മാതാവ് ഷേര്‍ലി സാബുവിനും തുക കൈമാറി. സര്‍ക്കാര്‍ - സഹായമായി നല്‍കിയ 5 ലക്ഷം രൂപയോടൊപ്പം, വ്യവസായി യൂസഫ് അലി നല്‍കിയ 5 ലക്ഷം രൂപയും, ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) നല്‍കിയ 2 ലക്ഷം രൂപയും, വ്യവസായി രവി പിള്ള നല്‍കിയ 2 ലക്ഷം രൂപയുമാണ് കുടുംബത്തിന് കൈമാറിയത്. ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, നോര്‍ക്ക റൂട്ട്‌സ് സെന്റര്‍ മാനേജര്‍ കെ.ആര്‍. രജീഷ്, തഹസില്‍ദാര്‍ കെ.എസ്. സതീശന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ യു. രാജീവ് എന്നിവര്‍ സന്നിഹിതരായിരുന്നു.
0 Comments