Breaking...

9/recent/ticker-posts

Header Ads Widget

ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മണര്‍കാട് പോലീസ് സ്റ്റേഷനിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച്

 


കങ്ങഴ കുമ്പന്താനം ചീനിക്കടുപ്പില്‍ ബിബിന്‍ ജോസിന്റെ ദുരൂഹ മരണത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മണര്‍കാട് പോലീസ് സ്റ്റേഷനിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.  മണര്‍കാട് ബൈപ്പാസില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ മാര്‍ച്ചില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.  പോലീസ് സ്റ്റേഷന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മെയ് 10ന്  കാണാതായ ബിബിന്‍ ജോസിന്റെ മൃതദേഹം  ദുരൂഹ സാഹചര്യത്തില്‍ മെയ് 25നാണ് വടവാതൂരില്‍ നിന്നും കണ്ടെത്തിയതാണ്. സംഭവത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിട്ടും പോലീസിന്റെ അനാസ്ഥ തുടരുകയാണ്. കാണാതായി രണ്ടു മാസം കഴിഞ്ഞിട്ടും ബിബിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബത്തിന് വിട്ടു നല്‍കാത്തത് മനുഷ്യത്വരഹിതമാണ്. കുറ്റവാളികളെ കണ്ടെത്തും വരെ സമരം തുടരുമെന്നും കെ.കെ സുരേഷ് പറഞ്ഞു. ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ജോര്‍ജുകുട്ടി പറത്താനം അധ്യക്ഷത വഹിച്ചു. ആക്ഷന്‍ കൗണ്‍സില്‍ നേതാവ് സണ്ണി വര്‍ഗീസ്, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സോമന്‍കുട്ടി വി.റ്റി, സിഎസ്ടി എസ് സംസ്ഥാന ട്രഷറര്‍ പ്രവീണ്‍ വി ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments