Breaking...

9/recent/ticker-posts

Header Ads Widget

തോമസ് മൊട്ടക്കലിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

 


വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റും അമേരിക്കന്‍ വ്യവസായിയുമായ തോമസ് മൊട്ടക്കലിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ MLA ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ തൊഴില്‍ സാധ്യതകളെക്കുറിച്ച് തോമസ് മൊട്ടക്കല്‍ തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചു. അമേരിക്ക ഉള്‍പ്പെടെ  വിദേശ സമ്പന്ന രാജ്യങ്ങളില്‍ മികച്ച തൊഴില്‍ ലഭിക്കണമെങ്കില്‍ പഠന കാലത്ത് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് നല്ല അച്ചടക്കവും ശരിയായ ദിശാ ബോധവും നല്‍കണമെന്ന്  തോമസ് മൊട്ടക്കല്‍ പറഞ്ഞു. കേരളത്തിലെ പല കോളേജ് ക്യാംമ്പസുകളിലും നടക്കുന്ന അക്രമ രാഷ്ട്രീയവും വിദ്യാര്‍ത്ഥി സംഘട്ടനങ്ങളും നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയെ അപകടത്തിലാക്കുമ്പോള്‍ രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ നിരവധി നേതാക്കന്മാരുടെ മക്കള്‍ വിദേശ രാജ്യങ്ങളിലെ മികച്ച സ്ഥാപനങ്ങളില്‍ പഠിച്ച് ഉന്നത സ്ഥാനങ്ങളില്‍ എത്തുന്നത് സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പാലാ ചാപ്റ്റര്‍ ചെയര്‍മാന്‍ അഡ്വ.സന്തോഷ് മണര്‍കാട് അധ്യക്ഷത വഹിച്ചു.വേള്‍ഡ് മലയാളി കൗണ്‍സില്‍ പരിസ്ഥിതി ഫോറം ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര,ഗ്ലോബല്‍ സെക്രട്ടറി അഡ്വ.ശിവന്‍ മഠത്തില്‍,തിരുക്കൊച്ചി പ്രോവിന്‍സ് പ്രസിഡന്റ് വി.എം.അബ്ദുള്ള ഖാന്‍, ചാപ്റ്റര്‍ സെക്രട്ടറി ബെന്നി മൈലാടൂര്‍, വിമന്‍സ് ഫോറം പ്രസിഡന്റ് സെലീന മോഹന്‍, ഉണ്ണി കുളപ്പുറം,അഡ്വ.രാജേഷ് പല്ലാട്ട്, അഡ്വ.എസ്.അഭിജിത്ത്, വി.എസ്.രാധാകൃഷ്ണന്‍, ഐഷാ ജഗദീഷ്, ബഷീര്‍ തേനമ്മാക്കല്‍ എന്നിവര്‍പ്രസംഗിച്ചു.




Post a Comment

0 Comments