Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തു.

 


നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തു. കോട്ടയം വേളൂര്‍ മാണിക്കുന്നം കവലയില്‍ ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു അപകടം. കാര്‍ റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീഴുകയും ചെയ്തു. ഇതോടെ പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു. ഇല്ലിക്കല്‍ കോട്ടയം റോഡില്‍ ഗതാഗത തടസവുമുണ്ടായി. ഇല്ലിക്കല്‍ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്.  വാഹനത്തിനുള്ളില്‍ ആരോഗ്യ പ്രശ്നങ്ങളുള്ള ഒരാളും, ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റില്ല. കോട്ടയം വെസ്റ്റ് പൊലീസും, അഗ്‌നിരക്ഷാ സേനാംഗങ്ങളും സ്ഥലത്ത് എത്തി.




Post a Comment

0 Comments