മോനിപ്പളളിയില്‍ ഉഴവൂര്‍ സഹകരണ ബാങ്കിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വളം വിതരണ ഡിപ്പോയുടെ പ്രവര്‍ത്തനം നിലച്ചതില്‍ പ്രതിഷേധം. യുഡിഫിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രകാശ് വടക്കേല്‍, കേരള കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജോയി അഞ്ചാംതടം, എം.സി. കുര്യാക്കോസ്, രഘു പാറയില്‍, ജെയിംസ് മോനിപ്പള്ളി, തോമസ് നീറാമ്പുഴഎന്നിവര്‍ പ്രസംഗിച്ചു.
0 Comments