Breaking...

9/recent/ticker-posts

Header Ads Widget

കാരക്കാട് എം.എം.എം.യു.എം.യു.പി.സ്‌കൂളിലെ യങ് ഫാര്‍മേഴ്‌സ് ക്ലബ്ബ് പച്ചക്കറി കൃഷി ആരംഭിച്ചു.

 


ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യവുമായി കാരക്കാട് എം.എം.എം.യു.എം.യു.പി.സ്‌കൂളിലെ യങ് ഫാര്‍മേഴ്‌സ് ക്ലബ്ബ് പച്ചക്കറി കൃഷി ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഹാജി കെ.എ. മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ആഫീസര്‍  നജി പി.എ, സ്‌കൂളിലേക്ക് കൈമാറിയ വിത്തുകുട്ട ഹെഡ്മിസ്ട്രസ്  സെമിന വി.കെ.യും കുട്ടി കര്‍ഷകരും ചേര്‍ന്ന് ഏറ്റുവാങ്ങി. ക്ലബ്ബ് കണ്‍വീനര്‍ ബിസ്‌നി സെബാസ്റ്റ്യന്‍, ക്ലബ്ബ് അംഗം യദുകൃഷ്ണന്‍ ആര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തിരുവാതിര ഞാറ്റുവേലയുടെ അവസാന ദിനത്തില്‍ എല്ലാ കുട്ടികളും വീടുകളില്‍ കൃഷി ആരംഭിക്കും.




Post a Comment

0 Comments