Breaking...

9/recent/ticker-posts

Header Ads Widget

പൊളിറ്റിക്കല്‍ സയന്‍സ് ഫോറം സംഘടിപ്പിച്ച എക്‌സലന്‍സ് അവാര്‍ഡ്

 


യുവതലമുറയില്‍ രാഷ്ട്രീയ അവബോധം കുറഞ്ഞുവരുന്നത് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊളിറ്റിക്കല്‍ സയന്‍സ് പഠനത്തിന് വലിയ പ്രാധാന്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ല ഹയര്‍സെക്കന്‍ഡറി പൊളിറ്റിക്കല്‍ സയന്‍സ് ഫോറം സംഘടിപ്പിച്ച എക്‌സലന്‍സ് അവാര്‍ഡ് പാലാ മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മാണി സി കാപ്പന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസുകുട്ടി എബ്രഹാം, ജോബിച്ചന്‍ ജോസഫ്, ബൈജു ജേക്കബ്,ബിജു കുര്യന്‍, കവിത വി ആര്‍, ജോമോള്‍ ജോര്‍ജ്, ബോസ്‌മോന്‍ ജോസഫ്, മൈക്കിള്‍ കാവുകാട്ട്  എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ 120 കുട്ടികള്‍ക്ക് ചടങ്ങില്‍ എക്‌സലന്‍സ് അവാര്‍ഡ്വിതരണംചെയ്തു




Post a Comment

0 Comments