Breaking...

9/recent/ticker-posts

Header Ads Widget

വാഹാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി മന്ത്രി റോഷി അഗസ്റ്റിന്‍.

 


വാഹാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി മന്ത്രി റോഷി അഗസ്റ്റിന്‍. പാലാ കിഴതടിയൂര്‍ പള്ളി ജംഷനില്‍ ഞായറാഴ്ച ഉച്ചയ്ക്ക് കാറും ജീപ്പും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് ഭാഗത്തു നിന്നും വന്ന കാറില്‍ തൊടുപുഴ ഭാഗത്തു നിന്നും വന്ന ജീപ്പ് ഇടിച്ച ശേഷം ഡിവൈഡറില്‍ തട്ടി ജീപ്പ് തലകീഴായി മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് ബൈപ്പാസിലേയ്ക്കുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഈസമയം ഇതുവഴി വന്ന മന്ത്രി റേഷി അഗസ്റ്റിന്‍ പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവരെ വിളിച്ചു വരുത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. റോഡില്‍ ഒഴുകിപ്പരന്ന ഓയില്‍ ഫയര്‍ ഫോഴ്‌സിനെ കൊണ്ട് വൃത്തിയാക്കിച്ചതിനു ശേഷമാണ് മന്ത്രി സ്ഥലത്തു നിന്നും പോയത്. ജോര്‍ജ്കുട്ടി ചെറുവള്ളി, കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, കെ.അജി, റെജി പള്ളിവരുത്തികുന്നേല്‍, ജിബിന്‍ മൂഴിപ്ലാക്കല്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.




Post a Comment

0 Comments