Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ല ക്ഷേത്ര സമിതികളുടെ കൂട്ടായ്മ ഏറ്റുമാനൂര്‍ ക്ഷേത്രസംരക്ഷണസമിതി ഹാളില്‍ നടന്നു

 


കോട്ടയം ജില്ല ക്ഷേത്ര സമിതികളുടെ കൂട്ടായ്മ ഏറ്റുമാനൂര്‍ ക്ഷേത്രസംരക്ഷണസമിതി ഹാളില്‍ നടന്നു. ജില്ലാ സംയോജകന്‍ സോമന്‍ ശിവാര്‍പ്പണം അധ്യക്ഷത വഹിച്ച യോഗം ഓണംതുരുത്ത് ക്ഷേത്ര ട്രസ്റ്റ് അംഗം അച്യുതന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ സ്വാമി ദേവചൈതന്യാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ കുമ്മനം, ജില്ലാ സംയോജകന്‍ സുനേഷ് കാട്ടാമ്പാക്ക്, ക്യാപ്റ്റന്‍ പി.എന്‍ വിക്രമന്‍ നായര്‍, പ്രൊഫസര്‍ ഇ.എന്‍ കേരളവര്‍മ്മ, താലൂക്ക് സംയോജകന്‍ കെ.വി ആനന്ദന്‍,  പി.എസ് ശങ്കരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ഷേത്ര ഏകോപനസമിതി ജില്ല ഭാരവാഹികളായി അച്യുതന്‍ നമ്പൂതിരി (ചെയര്‍മാന്‍), പ്രൊഫസര്‍ ഇ.എന്‍ കേരളവര്‍മ്മ (ജനറല്‍ കണ്‍വീനര്‍),  അജിത്ത് കെ മറ്റത്തില്‍,  വേണുഗോപാല്‍ ശ്രീവത്സം (കണ്‍വീനര്‍മാര്‍), നീലകണ്ഠന്‍ നമ്പൂതിരി, രാജമ്മ രാജു, എ.ബി രാജന്‍, പി.എന്‍ കൃഷ്ണന്‍കുട്ടി, ഷൈലജ കൃഷ്ണന്‍കുട്ടി, കെ.പി സഹദേവന്‍,  അരുണ്‍കുമാര്‍ എം.എന്‍, അനീഷ് പി.എസ്, പി.എസ് ശങ്കരന്‍ നായര്‍ എന്നിവരെ തെരഞ്ഞെടുത്തു.




Post a Comment

0 Comments