Breaking...

9/recent/ticker-posts

Header Ads Widget

ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കയറി

 


നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കയറി . മരങ്ങാട്ടുപിള്ളി ഉഴവൂര്‍ റോഡില്‍ കുറിച്ചിത്താനം കാരിപ്പടവത്തു കാവിനു സമീപം രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. രാമപുരം വൈക്കം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന രജപുത്ര ബസ്സാണ അപകടത്തില്‍ പെട്ടത്. കുറവിലങ്ങാട് ഭഗത്തേക്ക് പോകുകയായിരുന്ന ബസ് എതിര്‍ദിശയിലെത്തിയ സ്വകാര്യ ഫുഡ് പ്രോസസിംഗ് സ്ഥാപനത്തിന്റ ബസ്സില്‍ തട്ടിയ ശേഷം ഇലക്ടിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ബസ്സിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇലക്ടിക് പോസ്റ്റ് ഒടിഞ്ഞതോടെ പ്രദേശത്തെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ബസ് യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. മരങ്ങാട്ടുപിള്ളി പോലീസ്സ്ഥലത്തെത്തി.




Post a Comment

0 Comments