Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ബേക്കര്‍ ജംഗ്ഷനില്‍ സ്‌കൂട്ടറില്‍ സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്.

 


കോട്ടയം  ബേക്കര്‍ ജംഗ്ഷനില്‍ സ്‌കൂട്ടറില്‍ സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്. സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. പരിക്കേറ്റ വീട്ടമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

നഗര മധ്യത്തില്‍ ബേക്കര്‍ ജംഗ്ഷനില്‍ ജോയ് മാളിനു മുന്നില്‍ രാവിലെ 9.30 ഓടെയാണ് അപകടമുണ്ടായത്. പാലാ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചെന്നിക്കര ബസ് ആണ് സ്‌കൂട്ടറില്‍ ഇടിച്ചത് .  സ്‌കൂട്ടറില്‍ ബസ് തട്ടി റോഡില്‍ വീണ ഇവരുടെ കാലിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറി.നാട്ടുകാരും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസും  ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.




Post a Comment

0 Comments