Breaking...

9/recent/ticker-posts

Header Ads Widget

ഉപതെരഞ്ഞെടുപ്പില്‍ 2 സീറ്റ് LDF നും ഒരു സീറ്റ് യുഡിഫ് നും ലഭിച്ചു.

 


കോട്ടയം ജില്ലയില്‍ മൂന്ന് തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക്  നടന്ന ഉപതെരഞ്ഞെടുപ്പില്‍ 2 സീറ്റ്  LDF നും ഒരു സീറ്റ് യുഡിഫ് നും ലഭിച്ചു. വാകത്താനം ഗ്രാമപഞ്ചായത്തിലെ പൊങ്ങന്താനം പതിനൊന്നാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി ബവിത ജോസഫ് 2 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബവിത ജോസഫ് 368 വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സജിനി മാത്യൂ 366 വോട്ടും ബി.ജെ.പി. സ്ഥാനാര്‍ഥി സുമ 48 വോട്ടും നേടി. യു ഡി എഫ് അംഗത്തിന്റെ മരണത്തെ തുടര്‍ന്നായിരുന്നു പൊങ്ങന്താനത്ത് തെരഞ്ഞെടുപ്പ് നടന്നത്. LDF സീറ്റ് പിടിച്ചെടുത്തു. പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ പൂവന്‍ തുരുത്ത് 20-ാം വാര്‍ഡില്‍   നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മഞ്ജു രാജേഷ് 129 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. മഞ്ജു 487 വോട്ട് നേടിയപ്പോള്‍  ബി.ജെ.പി. സ്ഥാനാര്‍ഥി അശ്വതി രാജേഷ് 358 വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തി. എല്‍ഡിഎഫിന്റെ സിറ്റിംങ് സീറ്റില്‍ സി.പി.എം. സ്ഥാനാര്‍ഥി ജെസി ജെയിംസ് 286 വോട്ടുമായി മൂന്നാം സ്ഥാനത്തായി. വൈക്കം ചെമ്പ് കാട്ടിക്കുന്ന് ഒന്നാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സി പി എം ലെ നിഷ വിജു 126 വോട്ടിനാണ് വിജയിച്ചത്. നിഷ വിജു  473 വോട്ടുകള്‍ നേടിയപ്പോള്‍  കോണ്‍ഗ്രസിന്റെ കവിത ഷാജി 347 വോട്ടും ബി.ജെ.പിയുടെ സിന്ധു മുരളി 42 വോട്ടും നേടി. വാര്‍ഡ് മെമ്പറായിരുന്ന എല്‍ഡിഎഫിലെ ശാലിനി മധു തുടര്‍ച്ചയായി പഞ്ചായത്ത് കമ്മറ്റിയില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.




Post a Comment

0 Comments