Breaking...

9/recent/ticker-posts

Header Ads Widget

ക്യാന്‍സര്‍ ബോധ വത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.

 


മീനച്ചില്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ ആഭിമുഖ്യത്തില്‍  ക്യാന്‍സര്‍ ബോധ വത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകയും മോട്ടിവേഷനല്‍ സ്പീക്കറുമായ നിഷ ജോസ് K മാണി മുഖ്യപ്രഭാഷണം നടത്തി.  ക്യാന്‍സര്‍ ജീവിതത്തിന്റെ അവസാനമല്ലെന്നും മനോധൈര്യവും കൃത്യമായ ചികിത്സയും ഉണ്ടെങ്കില്‍ ക്യാന്‍സറിനെ അതിജീവിക്കാന്‍ സാധിക്കുമെന്നും  നിഷ ജോസ് കെ.മാണി പറഞ്ഞു.   തന്റെ  അതിജീവന കഥയും ക്യാന്‍സര്‍ രോഗികള്‍ക്കൊപ്പമുള്ള അനുഭവങ്ങളും നിഷജോസ്  പങ്കുവെയ്ക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ലിന്‍സി മാര്‍ട്ടിന്‍  അധ്യക്ഷത വഹിച്ചു.  സ്ത്രീകള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ബ്രെസ്റ്റ് ക്യാന്‍സര്‍, സര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവയെക്കുറിച്ച് പാലാ മാര്‍സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. റോണി ബെന്‍സണ്‍ ക്ലാസ് എടുത്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ  ഇന്ദു പ്രകാശ്, നളിനി ശ്രീധരന്‍, ബിജു റ്റി .ബി , ലിസമ്മ ഷാജന്‍, പുന്നൂസ് പോള്‍, ജയശ്രീ സന്തോഷ്, ബിജു ജേക്കബ്, ബിന്ദു ശശികുമാര്‍, സെക്രട്ടറി ബിജോ പി. ജോസഫ്, അസി. സെക്രട്ടറി പൗളിന്‍ ജോസഫ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീലത ഹരിദാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ ദീപ മാത്യു, ഡി.ഡി.യു.ജി.കെ.വൈ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ നീതു, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഹരിപ്രിയ, സി.ഡി.എസ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments