Breaking...

9/recent/ticker-posts

Header Ads Widget

കാറുകള്‍ തമ്മില്‍ കൂടിയിടിച്ചു

 


നിയന്ത്രണം വിട്ടു കാറുകള്‍ തമ്മില്‍ കൂടിയിടിച്ചു. കാണക്കാരി ആശുപത്രി പടിക്ക് സമീപം  തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഏറ്റുമാനൂര്‍ എറണാകുളം റൂട്ടില്‍ കാണക്കാരി ആശുപത്രിപ്പടിയില്‍ കാനറാ ബാങ്കിന് സമീപമാണ് നിയന്ത്രണം വിട്ട കാറുകള്‍ നേര്‍ക്കുനേര്‍ക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ കാറുകളുടെ മുന്‍വശം തകര്‍ന്ന നിലയിലാണ്. അപകടത്തെ തുടര്‍ന്ന് അല്പനേരം എറണാകുളം ഏറ്റുമാനൂര്‍ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഏറ്റുമാനൂര്‍, കുറവലങ്ങാട്  പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള  ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments