Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ പാടത്തേക്ക് മറിഞ്ഞു.

 


കുമരകം  ഒന്നാം കലുങ്കിനും കണ്ണാടിച്ചാലിനുമിടയ്ക്ക് കാര്‍ പാടത്തേക്ക് മറിഞ്ഞു. ആലപ്പുഴയില്‍ നിന്നും കോട്ടയത്തേക്ക് പോയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിേപ്പായതാണ് അപകടകാരണം. റോഡരികില്‍ നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പാടത്തേക്ക് മറിയുകയായിരുന്നു. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് പോസ്റ്റിന്റെ താഴെഭാഗം ഒടിഞ്ഞു വേര്‍പെട്ടു. കഴിഞ്ഞ ആഴ്ച്ച വാങ്ങിയ പുതിയ കാറായിരുന്നെങ്കിലും  കാറിന്റെ എയര്‍ ബാഗുകള്‍ പ്രവര്‍ത്തിച്ചില്ല.




Post a Comment

0 Comments