Breaking...

9/recent/ticker-posts

Header Ads Widget

അപകടത്തില്‍ യുവാവ് മരണമടഞ്ഞു.

 


ഈരാറ്റുപേട്ട പാലാ റൂട്ടില്‍ അമ്പാറയില്‍  കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരണമടഞ്ഞു. കളത്തൂക്കടവ് കുന്നപ്പള്ളില്‍ എബിന്‍  ആണ് മരിച്ചത്.  അമ്പാറ അമ്പലം ജങ്ഷന്‍ സമീപം രാവിലെ ഒന്‍പത് മണിയോടെയാണ് അപകടമുണ്ടായത്. ഭരണങ്ങാനത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എബിന്‍ ജോലിസ്ഥലത്തേയ്ക്ക് പോകും വഴിയാണ് അപകടം. ഈരാറ്റുപേട്ട ഭാഗത്തുനിന്നും വന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനടയില്‍ പാല ഭാഗത്തുനിന്നും വന്ന കാറുമായി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ  യുവാവിനെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തെള്ളകത്തെ  സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.




Post a Comment

0 Comments