Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഷേധറാലി സംഘടിപ്പിച്ചു.

 


കത്തോലിക്ക കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍  പ്രതിഷേധറാലി സംഘടിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് ഏറ്റുമാനൂര്‍ ക്രിസ്തുരാജ് പള്ളിയില്‍ നിന്നും ആരംഭിച്ച റാലി വികാരി ഫാദര്‍ ജോസഫ് മുകളേല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. റാലി ഏറ്റുമാനൂര്‍ ടൗണ്‍ ചുറ്റി കുരിശുപള്ളി ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ക്രിസ്തുരാജ് പള്ളി സഹവികാരി ഫാദര്‍ ജേക്കബ്  ചക്കാത്ര ഉദ്ഘാടനം ചെയ്തു.  ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുക, ജൂലൈ 3  പൊതു അവധി ദിനമായി പ്രഖ്യാപിക്കുക, ഏറ്റുമാനൂരിലെ ഫാമിലി ഹെല്‍ത്ത് സെന്റര്‍ മുഴുവന്‍ സമയവും  പ്രവര്‍ത്തിപ്പിക്കുക , മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിയ്ക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്റ് ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധ സമരം നടത്തിയത്. സമ്മേളനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ യൂണിറ്റ് പ്രസിഡന്റും അതിരൂപത സെക്രട്ടറിയുമായ  സെബാസ്റ്റ്യന്‍ പുല്ലാട്ടുകാല അധ്യക്ഷനായിരുന്നു  കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ ജോസുകുട്ടി ജെ ഒഴികയില്‍  മുഖ്യപ്രഭാഷണം നടത്തി. ജിയോ തോമസ് , തോമസുകുട്ടി മാളിയേക്കല്‍ , ജോര്‍ജ് കാരക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments