Breaking...

9/recent/ticker-posts

Header Ads Widget

ഔഷധകഞ്ഞി വിതരണവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു

 


അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഔഷധകഞ്ഞി വിതരണവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫിസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം ഔഷധികഞ്ഞി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഷബീന നിസാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിമി സജി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി മിനി മാത്യു, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ബീന സണ്ണി, എഡിഎസ് സിഡിഎസ് അംഗങ്ങള്‍, ജി ആര്‍ സി കമ്മ്യൂണിറ്റി കൗണ്‍സിലര്‍പുഷ്പ വിജയകുമാര്‍, കുടുംബശ്രീ ബ്ലോക്ക് പ്രോഗ്രാം മാനേജര്‍ കവിത, മെമ്പര്‍ സെക്രട്ടറി രമ്യ സൈമണ്‍, ഷൈനി റെജി കുടുംബശ്രീ അംഗങ്ങള്‍, പഞ്ചായത്തിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങള്‍ തയ്യാറാക്കിയ വിവിധ നാടന്‍ വിഭവങ്ങള്‍, പച്ചിലക്കറികള്‍, തുടങ്ങിയവയുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ശ്രീദേവി എം ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.




Post a Comment

0 Comments