Breaking...

9/recent/ticker-posts

Header Ads Widget

ആനിക്കാട്ടെ ഗോശാല സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി.

 


ആനിക്കാട്ടെ ഗോശാല സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. ആനിക്കാട് രോഹിണി വീട്ടില്‍ വി.ഹരിയുടെ മഹാലക്ഷ്മി ഗോശാലയിലാണ്  ഞായറാഴ്ച രാവിലെ സുരേഷ് ഗോപിയെത്തിയത്. ഹരിയുടെ മകള്‍ പത്തുവയസ്സുകാരി മുകുന്ദ ഗോശാലയിലെ ഓമനിച്ച വളര്‍ത്തുന്ന കേശുവിനെയും, മുത്തുവിനെയും മറ്റ് പശുക്കളെയും കാണാനാണ് കേന്ദ്രമന്ത്രിയെത്തിയത്. പത്ത് വയസുകാരി മുകുന്ദ ഉറ്റവരെ പോലെ പരിപാലിക്കുന്ന പശുക്കളാണ് കേശുവും മുത്തുവും. മുകുന്ദ പശുക്കളെ പരിപാലിക്കുന്ന വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നാല് മാസങ്ങള്‍ക്ക് മുന്‍പ് വീഡിയോ കണ്ട സുരേഷ് ഗോപി ഗോശാലയിലെത്തുമെന്ന് പറഞ്ഞിരുന്നു.  ആ വാക്ക് പാലിക്കാനായിരുന്നു ഞായറാഴ്ചത്തെ സന്ദര്‍ശനം. മുകുന്ദയ്ക്കും പശുക്കുട്ടിക്കും ഒപ്പം നിന്ന് ചിത്രം എടുക്കുകയും, അനുമോദിക്കുകയും ചെയ്ത ശേഷമാണ് സുരേഷ്ഗോപി മടങ്ങിയത്.




Post a Comment

0 Comments