Breaking...

9/recent/ticker-posts

Header Ads Widget

ത്രിദിന ദുരന്തനിവാരണ പരിശീലന ശില്പശാല സമാപിച്ചു

 


വിശ്വ യുവകേന്ദ്ര ഡല്‍ഹിയുടെയും  ഒയിസ്‌ക ഇന്റര്‍നാഷണല്‍ സൗത്ത് ഇന്ത്യാ ചാപ്റ്ററിന്റെയും നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന ത്രിദിന ദുരന്തനിവാരണ  പരിശീലന ശില്പശാല സമാപിച്ചു. ചൊവ്വാഴ്ച ആരംഭിച്ച അഡ്വ. കെ ഫ്രാന്‍സിസ്  ജോര്‍ജ് എംപി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ സംഘടനകളുടെ 80 ഓളം പ്രതിനിധികളാണ്  മൂന്നുദിവസമായി നടന്നുവന്ന ശില്‍പ്പശാലയില്‍ പങ്കെടുത്തത്. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അമാനത് പി എ,  ഡോ. ജോസ് ജോസഫ്, അനൂപ് രവീന്ദ്രന്‍, സതീഷ് എന്‍ വി, ജോ ജോണ്‍ ജോര്‍ജ് , ഡോ.സുധോദനന്‍, ഡെസി ഡേവിസ്, എ.പി തോമസ് എന്നിവര്‍ ക്ലാസ്സെടുത്തു. ഒയിസ്‌ക ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി അരവിന്ദ് ബാബു, വിശ്വ യുവകേന്ദ്ര  പ്രോഗ്രാം ഓഫീസര്‍ രജത് തോമസ്, ഒയിസ്‌ക കോട്ടയം ജില്ലാ ചാപ്റ്റര്‍ സെക്രട്ടറി സാജന്‍ ഗോപാലന്‍, പ്രസിഡന്റ്  എ.പി തോമസ്, വൈസ് പ്രസിഡന്റ്  ജെ ജോസഫ്, ട്രഷറര്‍  എബ്രഹാം സക്കറിയ, സൗമിത്രന്‍, ജിജോ വി എബ്രഹാം, ജേക്കബ് പണിക്കര്‍, സുരേഷ് കുമാര്‍, ഡോ. ബെന്ന ജോസഫ്, ഡോ. മേഴ്‌സി, മിനി തോമസ്, മിനി എബ്രഹാം,  ജാസ്മിന്‍  ജോസഫ്, എന്നിവര്‍  നേതൃത്വം നല്‍കി.




Post a Comment

0 Comments