വൈക്കം ചെമ്പ് അങ്ങാടിക്കടവിലെ ജങ്കാര്‍ സര്‍വ്വീസ് മുടങ്ങി. ജങ്കാര്‍ മുടങ്ങിയതില്‍ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍. തുരുത്തുമ്മ ചെമ്പങ്ങാടി ജങ്കാര്‍ സര്‍വ്വീസ് നിലച്ചതിനെ തുടര്‍ന്ന് ചെമ്പ് പഞ്ചായത്തിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പഞ്ചായത്ത് ഓഫീസ് തുറക്കാന്‍ അനുവദിക്കാതെയാണ് നാട്ടുകാരുടെ പ്രതിഷേധം നടന്നത്. വന്‍ പൊലീസ് സന്നാഹവും സ്ഥലത്തെത്തി. ജങ്കാര്‍ സര്‍വീസ് മുടങ്ങിയതിനാല്‍ ചെറുവള്ളങ്ങളിലാണ് ആളുകള്‍ യാത്ര ചെയ്യുന്നത്. ജങ്കാറിന്റെ കരാര്‍ കാലാവധി അവസാനിച്ചതോടെയാണ് സര്‍വ്വീസ് മുടങ്ങിയത്. മുന്നറിയിപ്പില്ലാതെ ജങ്കാര്‍ സര്‍വ്വീസ് നിറുത്തിവയ്ക്കുകയായിരുന്നു. പഞ്ചായത്ത് പകരം സംവിധാനം ഒരുക്കാന്‍ തയ്യാറാവാത്തതില്‍ പ്രതിക്ഷധിച്ചായിരുന്നു നാട്ടുകാര്‍ സമരരംഗത്തിറങ്ങിയത്. സര്‍വ്വീസ് മുടങ്ങിയതോടെ നിരവധിയാളുകളാണ് ദുരിതത്തിലായത്.
0 Comments