Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒളിമ്പിക്‌സ് ഡേ സ്‌പെഷ്യല്‍ അസംബ്ലിയും ദീപശിഖാ പ്രയാണവും

 


ലോകത്തിലെ ഏറ്റവും വലിയ കായികോത്സവമായ ഒളിമ്പിക്‌സിന് പാരീസില്‍ തിരിതെളിയുമ്പോള്‍ ലോകമെമ്പാടുമുള്ള കായിക പ്രേമികള്‍ ആവേശത്തിലാണ്. ഒളിമ്പിക്‌സിന്റെ തുടക്കം ആഘോഷമാക്കുകയാണ് കായികലോകം. കേരളത്തിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒളിമ്പിക്‌സ് ഡേ സ്‌പെഷ്യല്‍ അസംബ്ലിയും ദീപശിഖാ പ്രയാണവും പ്രതീകാത്മക അവതരണവുമായാണ് ഒളിമ്പിക്‌സ് ആഘോഷം സംഘടിപ്പിച്ചത്. ലോകത്തിലെ ഇരു നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ പങ്കെടുക്കുന്ന കായിക ഉത്സവത്തിന്റെ പ്രത്യേകതകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. നീളും വീതിയും 3:2 എന്ന അംശബന്ധത്തിലുള്ള വെളുത്ത പതാകയില്‍ തീര്‍ത്തതും വിവിധ ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നതുമായ ബ്ലൂ,ഗ്രീന്‍, റെഡ്,യെല്ലോ,ബ്ലാക്ക് എന്നീ നിറങ്ങളിലുള്ള വളയങ്ങള്‍ സ്‌കൂള്‍ മുറ്റത്ത് നിര്‍മ്മിച്ചിരുന്നു. കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ ഉയരത്തില്‍ കൂടുതല്‍ ശക്തിയോടെ   ഒത്തൊരുമയോടെ എന്നീ ആപ്ത വാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിന്റെ പ്രതീകാത്മകമായ അവതരണം നടത്തി കുമാരി റീമ  എബി ദീപശിഖയുമായി ഓടിയെത്തിയതും കൗതുകമായി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബോബിച്ചന്‍ കീക്കോലില്‍, പ്രിന്‍സിപ്പാള്‍ ഫാ സോമി മാത്യു, ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്, സെന്‍ അബ്രാഹം ,ബിജു എന്‍.ഫിലിപ്പ്, സോഫി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments