Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ പഴയ പാലം നവീകരിക്കുന്നു

 


ചേര്‍പ്പുങ്കല്‍ പഴയ പാലം നവീകരിക്കുന്നു. പഴയ പാലത്തിന്റെ കൈവരികള്‍ പുതുക്കി സുരക്ഷിതമാക്കുന്നതുള്‍പ്പെടെയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍  തീരുമാനമായതായി മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. ചേര്‍പ്പുങ്കല്‍ പാലത്തിനു സമീപം ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്ത ആലോചനാ യോഗത്തിലാണ് നവീകരണം നടത്താന്‍ തീരുമാനമെടുത്തത്. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് തോമസ് മാളിയേക്കല്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജി സുരേഷ് , ക്ഷേമകാര്യ സ്റ്റാന്‍സിംഗ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപാ സുരേഷ് , വാര്‍ഡ് മെമ്പര്‍മാരായ സീന സിബി ,  കുഞ്ഞുമോള്‍ ടോമി , കെ.ജി വിജയന്‍,  കോട്ടയം ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ കിരണ്‍ ലാല്‍,  സന്തോഷ് കുമാര്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനീഷ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.




Post a Comment

0 Comments