കോട്ടയത്ത് സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി. യൂണിഫോം ഇല്ലാതിരുന്ന കുട്ടിയോട് ആരുടെ കൂടെ കറങ്ങാന്‍ പോയതാണെന്ന് ചോദിച്ചതായി പെണ്‍കുട്ടി പറഞ്ഞു. യൂണിഫോം ധരിച്ചിരുന്നില്ല. ബാഗ് ഇരിക്കുന്ന യാത്രക്കാരിയുടെ കൈവശം കൊടുത്തിരിക്കുകയായിരുന്നു. അതാണ വിദ്യാര്‍ത്ഥിയല്ലെന്ന് സംശയിക്കാന്‍ കാരണമായത്. കണ്‍സഷന്‍ കാര്‍ഡ് കൈവശമുണ്ടായിരുന്നില്ല. അച്ഛന്‍ മരണപ്പെട്ട കുട്ടിയുടെ അമ്മ വിദേശത്താണ്. സഹോദരന്മാരോട് പറഞ്ഞപ്പോള്‍ അവര്‍ ചോദിക്കാന്‍ വന്നതാണെന്നും പെണ്‍കുട്ടി പറഞ്ഞു. കണ്ടക്ടറോട് മോശമായി പെരുമാറുകയോ മര്‍ദ്ദിക്കുകയോ ചെയ്തിട്ടില്ലെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. കോട്ടയം മാളികക്കടവ്‌റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന തിരുനക്കര ബസ്സിലെ കണ്ടക്ടറാണ് പെണ്‍കുട്ടിക്ക് ST നല്‍കാന്‍ ആദ്യം വിസമ്മതിച്ചത് .പിന്നീട് ടിക്കറ്റ് നല്‍കി. പെണ്‍കുട്ടി വീട്ടിലെത്തി വിവരങ്ങള്‍ അറിയിച്ചപ്പോഴാണ് ബസുക്കളും സുഹൃത്തുക്കളുമെത്തി കണ്ടക്ടറെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തത് . സംഭവം വിവാദമായതോടെ പെണ്‍കുട്ടി മാധ്യമങ്ങള്‍ക്കു മുന്നിലെത്തുകയായിരുന്നു.
0 Comments