വയനാട്ടില്‍ ഉരുള്‍പൊട്ടി എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് നിത്യോപയോഗ സാധനങ്ങള്‍ നല്‍കി. നേതാക്കളില്‍ നിന്നും സമാഹരിച്ച തുക ഉപയോഗിച്ചുകൊണ്ട് വാങ്ങിയ സാധന സാമഗ്രികള്‍ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലും പാര്‍ട്ടി ഭാരവാഹികളും ചേര്‍ന്ന് കളക്ഷന്‍ സെന്റായ വയനാട് മനോരമ ഓഫീസില്‍ എത്തിച്ച് നല്‍കി. കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ: ദിനേശ് കര്‍ത്താ, വൈസ് ചെയര്‍മാന്‍ പ്രൊഫ: ബാലുജി വെള്ളിക്കര, കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ലൗജിന്‍ മാളിയേക്കല്‍, മെല്‍വിന്‍ സജി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
0 Comments