ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പുലിയന്നൂര്‍ ഭാഗത്ത് റോഡിന് നടുവിലുള്ള ഡിവൈഡര്‍ ബുധനാഴ്ച പൊളിച്ച് നീക്കും. മാണി സി കാപ്പന്‍ എംഎല്‍എ വിളിച്ചുകൂട്ടിയ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി.പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ എം.ആര്‍ അനു, ഓവര്‍സിയര്‍ കെ ആര്യ എന്നിവര്‍ സ്ഥലം പരിശോധിച്ചു.പൊളിച്ചു നീക്കുന്ന ഭാഗത്ത് tar mix ഇടാന്‍ ആണ് ഉദ്ദേശിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പാലം കൈവരി പൊളിച്ചു നീക്കുന്നത്.
0 Comments