ഡോക്ടേഴ്‌സ് ദിനത്തില്‍ ഡോ. വന്ദന ദാസിന് ആദരാഞ്ജലിയര്‍പ്പിച്ച് മറ്റക്കര ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഡോക്ടേഴ്‌സ് ഡേ ഡോക്ടര്‍ വന്ദനാ ദാസ് ഡേ ആയിട്ടാണ് സ്‌കൂള്‍ ആചരിച്ചത്. ജോലിക്കിടെ കൊല ചെയ്യപ്പെട്ട കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ആയിരുന്ന ഡോ. വന്ദനാദാസിന്റെ മുട്ടുചിറയിലെ വീടിനോടുചേര്‍ന്നുള്ള സ്മൃതി മണ്ഡപത്തിലെത്തി മറ്റക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പുഷ്പാര്‍ച്ചന നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ധന്യാ വി , എസ്.ആര്‍.ജി കണ്‍വീനര്‍ സന്ദീപ് എസ് നായര്‍ , അദ്ധ്യാപകരായ സന്തോഷ് കെ , ശ്രീജാ എസ് നായര്‍ എന്നിവരുടെ നേത്വത്തിലാണ് വിദ്യാത്ഥി സംഘം ഡോ വന്ദനയുടെ വീട്ടിലെത്തി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും, പ്രാര്‍ത്ഥനയും നടത്തിയത്. ഡോക്ടര്‍ വന്ദനയുടെ സ്മരണക്കായി ചുവന്ന റോസാ ചെടിയും സമര്‍പ്പിച്ചു.
0 Comments