Breaking...

9/recent/ticker-posts

Header Ads Widget

ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ധര്‍ണ നടത്തി

 


ഏറ്റുമാനൂര്‍ നഗരസഭ ബസ് സ്റ്റാന്റിന് മുന്നിലെ ചിറക്കുളം റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. 5 വര്‍ഷം മുമ്പ് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിനായി ഭൂമി കെട്ടി മറച്ചതോടെ ടൗണില്‍ നിന്നും ആളുകള്‍ക്ക് ബസ് സ്റ്റാന്റിലേക്ക് എത്താനുള്ള എളുപ്പവഴി ഇല്ലാതായി. നഗരസഭാ ഓഫീസിലേക്കും ഈ ഭാഗത്തുള്ള കംഫര്‍ട്ട് സ്റ്റേഷനിലേക്കും എത്തുന്നവര്‍ക്കും ഏറെ ദൂരം ചുറ്റി സഞ്ചരിച്ച് വേണം എത്താന്‍. ചിറക്കുളം റോഡ് തുറന്ന് കൊടുത്ത് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ സമരം നടത്തിയത്. നഗരസഭാ പ്രതിപക്ഷ നേതാവും സിപിഎം ജില്ലാ കമ്മറ്റിയംഗവുമായ ഇ എസ് ബിജു സമരപരിപാടി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ഏറ്റുമാനൂര്‍ മേഖലാ പ്രസിഡന്റ് ഹരീഷ് എച്ച് അധ്യക്ഷത വഹിച്ചു.  സിപിഎം ലോക്കല്‍ സെക്രട്ടറി ടി വി ബിജോയി, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അനന്ദു പണിക്കര്‍, മേഖലാ കമ്മറ്റി അംഗം രാഹുല്‍ കെ മോഹന്‍,  ബ്ലോക്ക് സെക്രട്ടറി അരുണ്‍ എംഎസ്, ബ്ലോക്ക് കമ്മറ്റിയംഗങ്ങളായ സനൂപ് കെഎസ്, അരുണ്‍ ശശി  എന്നിവര്‍ സംസാരിച്ചു. 




Post a Comment

0 Comments