ശ്രീനാരായണ ഗുരുദേവന്‍ വേല്‍ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദഷണ്‍മുഖ ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ കര്‍ക്കിടക വാവുബലി ശനിയാഴ്ച നടക്കും. എല്ലാ ദിവസവും ബലിതര്‍പ്പണവും പിതൃ സായുജ്യ പൂജകളും നടക്കുന്ന ക്ഷേത്രത്തില്‍ കര്‍ക്കിടക വാവിന്‍ നാളില്‍ രാവിലെ 5 ന് ആരംഭിക്കുന്ന ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് മേല്‍ശാന്തി സനീഷ് വൈക്കം മുഖ്യകര്‍മ്മികത്വം വഹിക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. അരി വേവിച്ച് വിധിപ്രകാരം നിവേദ്യം തയ്യറാക്കിയാണ് ബലിതര്‍പ്പണം നടക്കുന്നത്. ഒരേ സമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ തിലഹവനം, പിതൃനമസ്‌കാരം, വിഷ്ണു പൂജ, സായൂജ്യപൂജ എന്നിവയ്ക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ദേവസ്വം പ്രസിഡന്റ് M N ഷാജി മുകളേല്‍, സെക്രട്ടറി ഒ എം സുരേഷ് ഇട്ടിക്കുന്നേല്‍, N K ലവന്‍ ,സതീഷ് മണി , കരുണാകരന്‍, ദിലിപ് ശാര്‍ങ്ഗധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments