ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഞായറാഴ്ച ഓട്ടോറിക്ഷ കാറില്‍ ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചതിന് പിന്നാലെ തിങ്കളാഴ്ച രാത്രിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. വാഹനങ്ങളുടെ അമിത വേഗവും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
0 Comments