Breaking...

9/recent/ticker-posts

Header Ads Widget

പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ പതിമൂന്നാമത് വാര്‍ഷികാഘോഷം നടന്നു.

 


ഏറ്റുമാനൂര്‍ മാടപ്പാട് എസ്.എന്‍.ഡി.പി ശാഖാ യോഗം ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ പതിമൂന്നാമത് വാര്‍ഷികാഘോഷം നടന്നു. വടയാര്‍ സുമോദ് തന്ത്രികള്‍, ക്ഷേത്രം മേല്‍ശാന്തി ശ്രീകുമാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. മഹാമൃത്യുഞ്ജയ ഹോമം, ശതകലശ പൂജ, സര്‍വ്വശൈ്വര്യ പൂജ, വിശേഷാല്‍ ദീപാരാധന, സഹസ്ര ദീപക്കാഴ്ച, മഹാപ്രസാദമൂട്ട് എന്നീ ചടങ്ങുകള്‍  നടന്നു. ഗുരുക്ഷേത്ര ഭാരവാഹികളായ കെ.കെ. സോമന്‍, ഷിബു ഭാസ്‌കര്‍, കെ.കെ. ശശിധരന്‍, വാസുദേവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments