Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മിനി സിവില്‍ സ്റ്റേഷന് ഓണക്കാലത്തിനു മുന്‍പ് തറക്കല്ലിടുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

 




ഏറ്റുമാനൂര്‍ മിനി സിവില്‍ സ്റ്റേഷന് ഓണക്കാലത്തിനു മുന്‍പ് തറക്കല്ലിടുമെന്ന് മന്ത്രി വി.എന്‍ വാസവന്‍. പോലീസുമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ പരിഹരിച്ചതായും, സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് ഭൂമി വിട്ടു നല്‍കാനുള്ള ഉത്തരവ് മുഖ്യമന്ത്രി കൈമാറിയതായും മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. 70 സെന്റ് ഭൂമിയാണ് മിനിസ്റ്റേഷനായി അനുവദിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിനായുള്ള ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നതാണ്. സാങ്കേതിക അനുമതിയും പ്ലാനും ഉടന്‍ തയ്യാറാക്കി ജൂലൈ മാസത്തില്‍ തന്നെ ടെന്‍ഡര്‍ വിളിക്കും. ഓഗസ്റ്റ് മാസത്തില്‍ തന്നെ ശിലാസ്ഥാപനവും നടത്തും. ഏറ്റുമാനൂര്‍ നിവാസികള്‍ക്ക് ഓണസമ്മാനം ആയിരിക്കും മിനി സിവില്‍ സ്റ്റേഷന്റെ ശിലാസ്ഥാപനം. ഒരു വര്‍ഷത്തിനുള്ളില്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂര്‍ ക്ലബ്ബിന്റെ ജന്മദിനാഘോഷവും നവീകരിച്ച പുതിയ പ്രസ് ക്ലബ് ഹാളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അതിരമ്പുഴയില്‍ 25 ലക്ഷം രൂപ ചിലവില്‍ ബസ് ബേ നിര്‍മ്മിക്കുമെന്നും, അതിരമ്പുഴ ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.




Post a Comment

0 Comments