Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലാ ജോഗ്രഫി ടീച്ചേഴ്‌സ് അസോസിയേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് വിതരണം നടന്നു

 


കോട്ടയം ജില്ലാ ജോഗ്രഫി ടീച്ചേഴ്‌സ് അസോസിയേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് വിതരണം പാലാ മഹാത്മാ ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. +1 ന് ജോഗ്രഫി ഹയര്‍ സെക്കന്ററി പരീക്ഷയില്‍ A+ കിട്ടിയ കോട്ടയം ജില്ലയിലെ 17 സ്‌കൂളുകളില്‍ നിന്നുള്ള 52 കുട്ടികള്‍ക്ക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു. KV സുരേഷ് അധ്യക്ഷനായിരുന്നു. പ്രൊഫസര്‍ അമ്പിളി പി.ആര്‍ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, നഗരസഭാംഗം ബിജി ജോജോ,  പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് റീനാ മോള്‍ എബ്രഹാം, ബിനോയ് വി.വി, അബ്ദുല്‍ ഹാരിസ് എ, വിദ്യാ പി നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments