Breaking...

9/recent/ticker-posts

Header Ads Widget

അനധികൃത മദ്യവില്പന നടത്തിയ ആള്‍ പിടിയില്‍

 


കോട്ടയം തിരുനക്കരയില്‍ പഴയ ബസ് സ്റ്റാന്റിന് സമീപം മുറുക്കാന്‍ കടയുടെ മറവില്‍ അനധികൃത മദ്യവില്പന നടത്തിയ ആള്‍ എക്‌സൈസിന്റെ പിടിയില്‍.  കാരാപ്പുഴ സ്വദേശി പ്രജീഷ്‌നെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ബിനോദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.   ഇയാളില്‍ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച പത്ത് കുപ്പികളിലെ മദ്യവും മദ്യം വിറ്റ വകയില്‍ ലഭിച്ച പണവും പിടിച്ചെടുത്തു.  അതിരാവിലെ സ്റ്റാന്റില്‍ എത്തുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും,  നിര്‍മ്മാണ തൊഴിലാളികള്‍ക്കും 180 മില്ലി ലിറ്റര്‍ മദ്യത്തിന് 250 രൂപ നിരക്കില്‍ മദ്യവില്പന നടത്തിവരുകയായിരുന്നു ഇയാള്‍. വിവരം ലഭിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ വേഷം മാറി അന്യ സംസ്ഥാന തൊഴിലാളികളോടൊപ്പം പണിക്ക് വന്നതാണെന്ന വ്യജേനെ കൂട്ട് കൂടുകയും നിരീക്ഷണം നടത്തുകയുമായിരുന്നു.  ഒരു തൊഴിലാളിക്ക് മദ്യം കൊടുത്ത ശേഷം  പണം വാങ്ങുന്നതിനിടയില്‍ ഇയാള്‍ കൈയ്യോടെ പിടിയിലാവുകയായിരന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.  റെയ്ഡില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍  നൗഷാദ് M,പ്രിവന്റി ഓഫീസര്‍ നിഫി ജേക്കബ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രദീപ് എം.ജി ,ശ്യാം ശശിധരന്‍ ,പ്രശോഭ് കെ.വി ,അജു ജോസഫ് എന്നിവരുംപങ്കെടുത്തു.




Post a Comment

0 Comments