Breaking...

9/recent/ticker-posts

Header Ads Widget

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിക്കാനൊരുങ്ങി കര്‍ഷകന്‍

 


നെല്ലിന്റെ പണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിക്കാനൊരുങ്ങി കോട്ടയം സ്വദേശിയായ കര്‍ഷകന്‍. ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശി മണിയാപറമ്പില്‍ സജി എം എബ്രാഹം ആണ് നെല്ലിന്റെ വില നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ജൂണ്‍ അവസാനവാരം കോട്ടയത്ത് സപ്ലോക്കോ ഓഫീസിന് മുന്നില്‍ രണ്ടു ദിവസം സമരം നടത്തിയിരുന്നെങ്കിലും 5 ദിവസത്തിനുള്ളില്‍ പണം നല്‍കുമെന്ന അധികൃതരുടെ വാക്ക് വിശ്വസിച്ച് സമരം അവസാനിപ്പിക്കുകയായിരുന്നുവെന്ന് സജി പറഞ്ഞു. എന്നാല്‍ ഒരാഴ്ച പിന്നിടുമ്പോഴും പണം ലഭിച്ചിട്ടില്ല. രോഗിയായ തന്റെ ചികിത്സയ്ക്ക് പോലും പണമില്ലാത്ത സാഹചര്യത്തിലാണ് താന്‍ വീണ്ടും സമരവുമായി രംഗത്തിറങ്ങുന്നതെന്നും സജി പറഞ്ഞു. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് കര്‍ഷകര്‍ക്ക് നല്‍കാനുള്ള നെല്ലിന്റെ പണം ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച രാവിലെ 11ന് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.




Post a Comment

0 Comments