ഫെഡറല്‍ ബാങ്കിന്റെയും ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ കോട്ടയത്തും ഏറ്റുമാനൂരിലും പൊതുസ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. കോട്ടയം ജനറല്‍ ആശുപത്രി, ഏറ്റുമാനൂര്‍ ഗവ. ഹോമിയോ ഡിസ്പെന്‍സറി, നഗരസഭാ ഓഫീസ് പരിസരം, ഏറ്റുമാനൂര്‍ പോസ്റ്റോഫീസ് - അതിരമ്പുഴ ലിങ്ക് റോഡ് എന്നിവിടങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഏറ്റുമാനൂര്‍ ഹോമിയോ ഡിസ്പെന്‍സറിക്ക് സമീപം നഗരസഭാ ചെര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീന ഷാജി സന്നിഹിതയായിരുന്നു. ഫെഡറല്‍ ബാങ്ക് സോണല്‍ മാനേജര്‍ നിഷ കെ ദാസ്, റീജിയണല്‍ മാനേജര്‍ ജയചന്ദ്രന്‍ കെ റ്റി, ഏറ്റുമാനൂര്‍ ബ്രാഞ്ച് മാനേജര്‍ എ മഹേഷ് കുമാര്‍ എന്നിവര്‍ ശുചീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കോട്ടയം ജനറല്‍ ആശുപത്രിയില്‍ വാട്ടര്‍ ടാങ്കുകളും ആശുപത്രി പരിസരവും ശുചീകരിച്ചു. കോട്ടയം ജില്ല ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം ശാന്തി ശുചീകരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ആര്‍എംഒ ഡോ. ആശാ പി നായര്‍, ഫെഡറല്‍ ബാങ്ക് സോണല്‍ ഹെഡ് നിഷാ കെ. ദാസ്, ഡപ്യൂട്ടി വൈസ് പ്രസിഡന്റ് സുരേഷ്, പ്രീത തുടങ്ങിയവര്‍ പങ്കെടുത്തു
0 Comments