Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ തുണിക്കടയില്‍ തീപിടുത്തം

 


പാലായില്‍ തുണിക്കടയില്‍ തീപിടുത്തം. പാലാ ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപം പാലാ നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഡെനിം റിപ്പബ്ലിക് എന്ന വ്യാപാര സ്ഥാപനത്തില്‍ ശനിയാഴ്ച രാവിലെ 7 മണിയോടെയായിരുന്നു തീ പടര്‍ന്നത്. വ്യാപാര സ്ഥാപനത്തില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇതുവഴി കടന്നുപോയവര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു  കടയുടെ ഷട്ടര്‍ തകര്‍ത്താണ് ഫയര്‍ഫോഴ്‌സിന് കടയ്ക്കുള്ളില്‍ കയറിയത്.  കടയിലെ തുണികള്‍, എ.സി , അലമാരി തുടങ്ങിയവയെല്ലാം കത്തി നശിച്ചു.  ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. നഗരസഭ ചെയര്‍മാന്‍ ഷാജു തുരുത്തന്‍, കൗണ്‍സിലര്‍മാരായ വി.സിപ്രിന്‍സ്, സാവിയോ കാവുകാട്ട് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. 




Post a Comment

0 Comments