ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് കിടങ്ങൂര്‍ പഞ്ചായത്തിന്റെയും കൂടല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദത്തിന്റെയും നേതൃത്വത്തില്‍ ഭക്ഷ്യ ഉത്പാദന വിതരണ കേന്ദ്രങ്ങളിലും തട്ടുകടകളിലും പരിശോധന നടത്തി. രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന താത്കാലിക ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ പഞ്ചായത്ത് സെകട്ടറി രാജീവ് SK, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിബുമോന്‍ KV ,എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്. മതിയായ ശുചിത്വ സംവിധാനങ്ങള്‍ ഒരുക്കാതെയും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാതെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആരോഗ്യ ശുചിത്വ മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. രാത്രികാലങ്ങളില്‍ തുടര്‍ന്നും പരിശോധനകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വയറിളക്കവും മഞ്ഞപ്പിത്തവും മഴക്കാല രോഗങ്ങളും പടരുന്നതൊഴിവാക്കാന്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവത്കരണം നടത്തുന്നതൊടൊപ്പം ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
0 Comments