Breaking...

9/recent/ticker-posts

Header Ads Widget

ഫ്രാന്‍സിസ് ജോര്‍ജ് എം.പി. നാലമ്പലങ്ങളില്‍ സന്ദര്‍ശനം നടത്തി

 


രാമപുരത്തെ നാലമ്പലങ്ങളില്‍ ദര്‍ശനത്തിന് വന്‍ തിരക്ക്. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. ഞായറാഴ്ച രാമപുരത്തെ നാലമ്പലങ്ങളില്‍ സന്ദര്‍ശനം നടത്തി. രാവിലെ 10 മണിയോടെ ജനപ്രതിനിധികളോടും യു.ഡി.എഫ്. ഭാരവാഹികളോടുമൊപ്പം MP എത്തിയത്. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയ MP തുടര്‍ന്ന് കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രത്തിലും, അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തിലും,  മേതിരി ശ്രീശത്രുഘ്നസ്വാമി ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയാണ് മടങ്ങിയത്. ക്ഷേത്ര ഭാരവാഹികള്‍ എം.പി.യെ സ്വീകരിച്ചു.  തീര്‍ത്ഥാടന കാര്യങ്ങളെക്കുറിച്ചും ക്രമീകരണങ്ങളെക്കുറിച്ചും ഭാരവാഹികള്‍ ഫ്രാന്‍സിസ് ജോര്‍ജുമായി സംസാരിച്ചു. വന്‍ തിരക്ക് കണക്കിലെടുത്ത് അവധി ദിവസങ്ങളില്‍ കൂടുതല്‍ പോലീസ് സേനയുടെ സേവനം ആവശ്യമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. പാലാ ഡി.വൈ.എസ്.പി.യുമായി സംസാരിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ പോലീസിന്റെ സേവനം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങള്‍ക്ക് സമീപം ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും ക്ഷേത്ര ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്‍, മെമ്പര്‍മാരായ കെ.കെ.  ശാന്താറാം, മനോജ് ചീങ്കല്ലേല്‍, റോബി ഊടുപുഴ, ആല്‍ബിന്‍ ഇടമനശേരില്‍, സൗമ്യ സേവ്യര്‍, ജോഷി ജോസഫ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി കാര്യപ്പുറം, കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം തോമസ് ഉഴുന്നാലിന്‍, മണ്ഡലം പ്രസിഡന്റ് മത്തച്ചന്‍ പുതിയിടത്തുചാലില്‍, വിശ്വന്‍ രാമപുരം,  എം.പി. കൃഷ്ണന്‍ നായര്‍, സി.ജി. വിജയകുമാര്‍, ബാബു നെടുംകുന്നേല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.




Post a Comment

0 Comments