Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മെഡിക്കല്‍ കോളേജില്‍ അതിനൂതന ഹൃദയ ശസ്ത്രക്രിയ

 


കോട്ടയം മെഡിക്കല്‍ കോളേജില്‍ അതിനൂതന ഹൃദയ ശസ്ത്രക്രിയ വിജയ കരമായി പൂര്‍ത്തിയാക്കി. ഹൃദയത്തിലെ ദ്വാരം കാര്‍ഡിയോളജി ഇന്റര്‍വെന്‍ഷണaല്‍ പ്രൊസീജിയറിലൂടെ അടക്കുന്ന ശസ്തക്രിയയാണ് നടന്നത്. ജന്മനായുള്ള ഹൃദയത്തിലെ ദ്വാരമായ സൈനസ് വിനോസസ് എ.എസ്.ഡി., കാര്‍ഡിയോളജി ഇന്റര്‍വെന്‍ഷണല്‍ പ്രൊസീജിയറിലൂടെ അടച്ചു. ആന്‍ജിയോപ്ലാസ്റ്റി പോലെ താക്കോല്‍ദ്വാര സുഷിരം വഴി സ്റ്റെന്റ് ഘടിപ്പിച്ചാണ് ഇന്റര്‍വെന്‍ഷന്‍ നടത്തിയത്. പാല സ്വദേശിനിയായ 42 കാരിയ്ക്കാണ് ഇന്റര്‍വെന്‍ഷണല്‍ പ്രൊസീജിയര്‍ നടത്തിയത്. സാധാരണ സങ്കീര്‍ണ ഹൃദയ ശസ്ത്രക്രിയ വഴി അടയ്ക്കുന്ന ദ്വാരമാണ് നൂതന ചികിത്സാ രീതിയായ സ്റ്റെന്റ് ഉപയോഗിച്ച് കാത്ത് ലാബില്‍ വച്ച് അടച്ചത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ കോട്ടയം മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അനില്‍ എസ്.ആര്‍., അസി. പ്രൊഫസര്‍ ഡോ. ഹരിപ്രിയ ജയകുമാര്‍, അനസ്തീഷ്യോളജിസ്റ്റ് ഡോ. സജി കെ.എം., കാത്ത് ലാബ് ടെക്നീഷ്യന്‍ അനു, സന്ധ്യ, ജയിന്‍, അനസ്തീഷ്യ ടെക്നീഷ്യന്‍ അരുണ്‍, സീനിയര്‍ നഴ്സ് സൂസന്‍ എന്നിവരാണ്  നേതൃത്വംനല്‍കിയത്.




Post a Comment

0 Comments