Breaking...

9/recent/ticker-posts

Header Ads Widget

മതവിദ്വേഷം വളര്‍ത്തുന്ന മാധ്യമം ദിനപത്രത്തിന്റെ രാമായണപംക്തി പിന്‍വലിക്കണമെന്ന് ഹിന്ദുഐക്യവേദി

 


മതവിദ്വേഷം വളര്‍ത്തുന്ന മാധ്യമം ദിനപത്രത്തിന്റെ രാമായണപംക്തി പിന്‍വലിക്കണമെന്ന്  ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. ഭഗവാന്‍ ശ്രീരാമചന്ദ്രനെയും, ആദികവി വാത്മീകിയെയും, ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛനെയും അധിക്ഷേപിക്കുന്നതാണ് മാധ്യമം ദിനപത്രത്തിലെ രാമായണ പംക്തിയെന്ന് ഹിന്ദുഐക്യവേദി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന കടുത്ത പരാമര്‍ശങ്ങള്‍ മാധ്യമം ദിനപത്രത്തില്‍ കുത്തിനിറച്ചിരിക്കുകയാണ്. ആയതിനാല്‍ മാധ്യമം പത്രം ഹിന്ദു സമൂഹത്തോട് മാപ്പു പറയണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു ആവശ്യപ്പെട്ടു.  സംസ്ഥാനത്തെ ക്രമ സമാധാന അന്തരീക്ഷവും, മതസൗഹാര്‍ദവും തകര്‍ക്കുക എന്നതാണ് ജമാ-അത്തെ ഇസ്ലാമിയുടെ ഗൂഢലക്ഷ്യം. ഇതില്‍ പ്രതിഷേധിച്ച് ജൂലൈ 24-ന് മാധ്യമം ദിനപത്രത്തിന്റെ എല്ലാ ബ്യൂറോകളിലേക്കും ഹിന്ദു സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.




Post a Comment

0 Comments